ഇന്നലെ കൊവിഡ് 318
Saturday 05 December 2020 2:00 AM IST
കൊല്ലം: ജില്ലയിൽ ഇന്നലെ 318 പേർക്ക് കൂടി കൊവിഡ് ബാധിച്ചു. ഇതിൽ രണ്ടുപേർ വിദേശത്ത് നിന്നെത്തിയതാണ്. ഒരാൾക്ക് രോഗം ബാധിച്ച ഉറവിടം വ്യക്തമല്ല. ഒരു ആരോഗ്യ പ്രവർത്തക ഉൾപ്പെടെ 315 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
മങ്ങാട് സ്വദേശി ബ്രിട്ടോ ബോയ് (78), കുണ്ടറ സ്വദേശി ശിവദാസൻ (86), ഡീസന്റ് ജംഗ്ഷൻ സ്വദേശി ഇബ്രാഹിം കുട്ടി (77), കൊട്ടാരക്കര സ്വദേശി വിശ്വനാഥൻ പിള്ള (80), കുണ്ടറ സ്വദേശി രവീന്ദ്രൻ (72) എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇന്നലെ 662 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ ഉള്ളവരുടെ എണ്ണം 3,647 ആയി.