കേരള കോൺഗ്രസ് എൻ.ഡി.എ വിടില്ല: പി.ജെ. ബാബു

Sunday 06 December 2020 12:00 AM IST

കൊച്ചി: പി.സി. തോമസ് നേതൃത്വം നൽകുന്ന കേരളാ കോൺഗ്രസ് എൻ.ഡി.എ വിടാൻ തീരുമാനിച്ചിട്ടില്ലെന്നും അത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും പാർട്ടി ജനറൽ സെക്രട്ടറി പി.ജെ. ബാബു വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ എൻ.ഡി.എയുടെ ശക്തമായ ഘടകകക്ഷിയാണ് കേരളാ കോൺഗ്രസ്. സംസ്ഥാനത്ത് ബി.ജെ.പിയുമായി ചേർന്നുള്ള സഖ്യം തുടരും. കേരളാ കോൺഗ്രസിന് ബി.ജെ.പി കേന്ദ്രനേതൃത്വം വാഗ്ദാനംചെയ്ത സ്ഥാനമാനങ്ങൾ ലഭിച്ചില്ലെന്ന പരാതി നിലവിലുണ്ട്. എന്നാൽ ഇപ്പോഴത് ചർച്ചയായിട്ടില്ല. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.