ഇന്നലെ കൊവിഡ് 405
Sunday 06 December 2020 1:28 AM IST
കൊല്ലം: ജില്ലയിൽ ഇന്നലെ 405 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 410 പേർ രോഗമുക്തരായി. പുനലൂർ, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റികളിലും ശൂരനാട് സൗത്ത്, മയ്യനാട്, തൃക്കോവിൽവട്ടം, തേവലക്കര, കുന്നത്തൂർ, വെസ്റ്റ് കല്ലട, ശാസ്താംകോട്ട, ചവറ, തൃക്കരുവ, വെളിനല്ലൂർ, വെളിയം പഞ്ചായത്തുകളിലുമാണ് രോഗബാധിതർ കൂടുതൽ. വിദേശത്ത് നിന്നുമെത്തിയ ഒരാൾക്കും സമ്പർക്കം മൂലം 400 പേർക്കും ഉറവിടം വ്യക്തമല്ലാത്ത രണ്ടുപേർക്കും രണ്ട് ആരോഗ്യ പ്രവർത്തകർക്കുമാണ് രോഗം സ്ഥിരീകരിച്ചു. പോരുവഴി സ്വദേശിനി റംലയുടെ (46) മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.