വയനാ‌‌ട് ജില്ല ഇഞ്ചോടിഞ്ച് പോരാട്ടം

Sunday 06 December 2020 2:25 AM IST

കൽപ്പറ്റ:കേരളത്തിൽ യു.ഡി.എഫിന് വേരോട്ടമുളള മണ്ണാണ് വയനാട്ടിലേത്.കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഏതാനും നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന വയനാട് ലോക്സസഭാ മണ്ഡലത്തെ രാഹുൽഗാന്ധിയാണ് പ്രതിനിധീകരിക്കുന്നത്.എന്നാൽ കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ കണക്ക് ചികയുമ്പോൾ ഇടത് മുന്നണിക്ക് മുൻതൂക്കം കാണാം.

വയനാട് ജില്ലാ പഞ്ചായത്തും പനമരം,മാനന്തവാടി,കൽപ്പറ്റ ബ്ളോക്ക് പഞ്ചായത്തുകളും യു.ഡി. എഫിന്റെതാണ് ഭരണം.ജില്ലയിൽ ആകെ 23 ഗ്രാമ പഞ്ചായത്തുകളിൽ പതിനാലും,മൂന്ന് നഗരസഭകളും,സുൽത്താൻ ബത്തേരി ബ്ളോക്ക് പഞ്ചായത്തും ഇടത് മുന്നണിയാണ് ഭരിക്കുന്നത്.കഴിഞ്ഞ തവണ ജില്ലയിൽ പതിമൂന്ന് വാർഡുകളിൽ എൻ.ഡി.എ വിജയിച്ചിട്ടുണ്ട്.ഇക്കുറി സീറ്റ് നില വർദ്ധിപ്പിക്കാനാണ് അവരുടെ ശ്രമം.യു.ഡി.എഫിന് മുൻതൂക്കമുളള മണ്ണിൽ ഇടത് മുന്നണി വിജയക്കൊടി പാറിക്കുന്നതിലെ ജാലവിദ്യയാണ് യു.ഡി.എഫിന് പിടികിട്ടാത്തത്.ഇക്കുറി ഇടത് മുന്നണിക്ക് ഒന്ന് കൂടി ആത്മവിശ്വാസം വർദ്ധിക്കുന്നുണ്ട്.കേരളകോൺഗ്രസും എൽ.ജെ.ഡിയും ഇടത് മുന്നണിക്കൊപ്പമുണ്ട്.കുടിയേറ്റ മേഖലകൂടിയായ വയനാട്ടിൽ കേരളകോൺഗ്രസിന്റെ പങ്ക് വിസ്മരിക്കാൻ ആവില്ല.അതേ പോലെ എൽ.ജെ.ഡിയുടെ പങ്കും.യു.ഡി.എഫിൽ പ്രത്യേകിച്ച് കോൺഗ്രസിൽ ജില്ലാ പഞ്ചായത്ത് ഒഴികെ എല്ലാ തലങ്ങളിലും വിമത ശല്യമുണ്ട് .ഇത് മുതലെടുക്കാനാണ് ഇടത് മുന്നണിയുടെ തന്ത്രം.

ഇതേവരെ യാഥാർത്ഥ്യമാകാത്ത വയനാട് മെഡിക്കൽ കോളേജ്, രാത്രിയാത്രാ നിരോധനം,വന്യമൃഗശല്യം,കാർഷിക പ്രതിസന്ധി,അടിസ്ഥാന സൗകര്യ വികസനം എന്നിവയൊക്കെ തിരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാ വിഷയമാകും.

ജില്ലാ പഞ്ചായത്ത്

ആകെ ഡിവിഷൻ -16

എൽ.ഡി.എഫ് -05

യു.ഡി.എഫ് -11

നഗരസഭകൾ

ആകെ -03

എൽ.ഡി.എഫ് -3

യു.ഡി. എഫ് -0

ബ്ളോക്ക് പഞ്ചായത്തുകൾ

ആകെ -04

യു.ഡി.എഫ് 33

എൽ.ഡി.എഫ് 21

#

ഗ്രാമ പഞ്ചായത്തുകൾ

ആകെ :23

എൽ.ഡി.എഫ് ‌:14

യു.ഡി.എഫ്: 09