പാട്ടുപുരയ്ക്കൽ താലപ്പൊലി മഹോത്സവം
Friday 18 December 2020 12:51 AM IST
ഏലൂർ : പാട്ടുപുരയ്‌ക്കൽ ഭഗവതിക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് തുടക്കമായി. ഒരു മണ്ഡലകാലം കളമെഴുത്തും പാട്ടും ഭക്തജനങ്ങൾ വഴിപാടായി നടത്തിവരുന്ന അപൂർവം ക്ഷേത്രങ്ങളിലൊന്നാണിത്. ഇടപ്പള്ളി തെനയത്ത് മാരാത്ത് സുരേഷ് മാരാർക്കാണ് കളമെഴുതുവാനും പാടുവാനുമുള്ള അവസരം ലഭിച്ചിരിക്കുന്നത്, വൈക്കം ക്ഷേത്രകലാപീഠത്തിൽ പഞ്ചവാദ്യം പഠിച്ച സുരേഷിന് കളമെഴുത്തിന് ഗുരു ഗിരിജൻ മാരാരാണ് . കാക്കനാട് പാട്ടുപുരയ്‌ക്കൽ ക്ഷേത്രത്തിലും എരുമേലി അയ്യപ്പ ക്ഷേത്രത്തിലും സുരേഷ് ഈ ക്ഷേത്രകല ചെയ്തിട്ടുണ്ട്.