'ഇനിയൊരവധി വേണ്ട"

Saturday 02 January 2021 12:30 AM IST

പത്താം ക്ലാസായതുകൊണ്ട് അവസാന വർഷമാണ്. അടുത്ത കൊല്ലം ഒരോരുത്തരും വേറെ സ്കൂളിലാകും. ഒരോ മാസം കഴിയുമ്പോഴും സ്കൂൾ തുറക്കും എന്ന പ്രതീക്ഷയിലായിരുന്നു. ദിവസവും രണ്ട് മണിക്കൂറെങ്കിലും സ്കൂളിലെത്താൻ ആഗ്രഹിച്ചിരുന്നു. സ്കൂളിൽ ചെലവഴിക്കേണ്ട ഏറ്റവും നല്ല നിമിഷങ്ങൾ ഫോണിനും കമ്പ്യൂട്ടറിനുമിടയിൽ കുരുങ്ങിപ്പോയി. ഓൺലൈൻ ക്ലാസുകൾ മികച്ചത് തന്നെയായിരുന്നു. കണക്ക് മാത്രം ഓൺലൈൻ ക്ലാസിൽ പഠിച്ചെടുക്കാൻ ബുദ്ധിമുട്ടി. സാനിറ്റൈസർ സ്കൂളിൽ നിന്ന് തന്നിട്ടുണ്ട്. മാസ്ക് എല്ലാവരും നിർബന്ധമായി ധരിക്കുന്നുണ്ട്. പരീക്ഷയ്ക്കുള്ള തയാറെടുപ്പിലാണിപ്പോൾ. ഇനി ഇങ്ങനെ അവധി വേണ്ടേ വേണ്ട.

- ലയ ലതിൻ, പുല്ലാട് ശ്രീവിവേകാനന്ദ ഹൈസ്‌കൂൾ