ഹരിപ്പാട് മത്സരിക്കില്ലെന്ന പ്രചാരണം തള്ളി രമേശ് ചെന്നിത്തല; മണ്ഡലവുമായുളളത് ആഴത്തി​ലുളള ബന്ധം

Sunday 03 January 2021 4:43 PM IST

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ ഹരിപ്പാട് മണ്ഡലത്തിൽ നിന്ന് മത്സരി​ക്കി​ല്ലെന്ന വാർത്തകൾ നിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഞാൻ ഹരിപ്പാട് നിന്ന് മാറുമെന്നാണ് ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നത്. മണ്ഡലവുമായി ആഴത്തിലുള്ള ബന്ധമാണ് ഉളളത്. ചെന്നിത്തല പഞ്ചായത്തിൽ യു ഡി എഫ് എൽ ഡി എഫിനെ പിന്തുണച്ചത് രാഷ്ട്രീയ തീരുമാനമാണ്. പട്ടികജാതി വനിതാ സംവരണം ആയിരുന്നു പ്രസിഡന്റ് സ്ഥാനം. യു ഡി എഫിൽ നിന്ന് പട്ടികജാതി വനിതകൾ ജയിക്കാത്ത സാഹചര്യത്തിലാണ് ബി ജെ പിയെ മാറ്റിനിറുത്താൻ എൽ ഡി എഫിനെ പിന്തുണച്ചത്-അദ്ദേഹം പറഞ്ഞു.

ഇത്തവണ ചെന്നിത്തല ഹരിപ്പാടിനുപകരം അരുവിക്കരനിന്ന് മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ. ചെന്നി​ത്തലയുടെ വാർഡി​ൽ തദ്ദേശ തി​രഞ്ഞെടുപ്പി​ൽ യു ഡി​ എഫ് പരാജയപ്പെട്ടി​രുന്നു.