ശബരിമലയിൽ 5000 പേർ: അടിയന്തര വാദം വേണമെന്ന് കേരളം
Friday 08 January 2021 12:00 AM IST
ന്യൂഡൽഹി :ശബരിമലയിൽ ദിനംപ്രതി പ്രവേശിപ്പിക്കുന്ന തീർത്ഥാടകരുടെ എണ്ണം 5000 ആയി ഉയർത്തിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതി രജിസ്ട്രാർക്ക് കത്ത് നൽകി. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ വസ്തുതകൾ പരിഗണിക്കാതെയാണ് ഹൈക്കോടതി ഉത്തരവെന്നാണ് കേരളം കഴിഞ്ഞ ഡിസംബർ 22ന് ഫയൽ ചെയ്ത ഹർജിയിൽ പറയുന്നത്.ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, ആരോഗ്യ, റവന്യൂ, ദേവസ്വം വകുപ്പ് എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.