ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവച്ചു, ഉപരാഷ്‌ട്രപതിക്ക് രാജിക്കത്ത് കൈമാറി

Saturday 09 January 2021 11:12 AM IST

കോട്ടയം: രാജ്യസഭാ എംപി സ്ഥാനം ജോസ് കെ മാണി രാജിവച്ചു.ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് രാജിക്കത്ത് കൈമാറി. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പാലയിൽ മത്സരിക്കുന്നതിന് മുന്നോടിയായിട്ടാണ് രാജി എന്നാണ് സൂചന.

ജോസിന്റെ രാജിയോടെ ഒഴിവ് വന്ന രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് തന്നെ ലഭിച്ചേക്കും. യുഡിഎഫിൽ ഉണ്ടായിരുന്നപ്പോൾ കിട്ടിയ എംപി സ്ഥാനം ജോസ് കെ മാണി രാജിവയ്ക്കാത്തതിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു.

അതേസമയം ഇടതുമുന്നണിയിലെത്തിയ ജോസ് കെ മാണിക്ക് പാർട്ടി പാല സീറ്റ് നൽകിയാൽ നിലവിലെ പാല എംഎൽഎയായ മാണി സി കാപ്പനും അദ്ദേഹത്തിന്റെ പാർട്ടിയായ എൻസിപിയും എൽഡിഎഫ് വിടുമെന്ന് ഭീഷണിമുഴക്കിയിരുന്നു. എന്നാൽ എൻസിപി പോകുന്നെങ്കിൽ പോകട്ടെയെന്നാണ് സിപിഎമ്മിന്റെ നിലപാട്.