14 വരെ സംസ്ഥാനത്ത് മഴ
Sunday 10 January 2021 12:00 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് 14 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാദ്ധ്യത. ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗത്ത് ചക്രവാത ചുഴി രൂപപ്പെട്ടു. ഇത് ശക്തി പ്രാപിച്ച് 12ന് ന്യൂനമർദ്ദമാകുമെന്നാണ് വിലയിരുത്തൽ. മദ്ധ്യ വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴയ്‌ക്ക് സാദ്ധ്യത.തെക്കൻ ജില്ലകിൽ വൈകിട്ടും രാത്രി കാലങ്ങളിലും മഴ ലഭിക്കും. ഏറെ നേരം നീളുന്ന ശക്തമായ മഴയ്‌ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്‌ദ്ധർ വിലയിരുത്തുന്നു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് ചില സമയങ്ങളിൽ ഉയർന്ന തിരമാല സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിളാകൾ ജാഗ്രത പാലിക്കണം.