ടോമിൻ തച്ചങ്കരി ഐ.പി.എസ് അസോസിയേഷൻ പ്രസിഡന്റ്
Tuesday 12 January 2021 12:55 AM IST
തിരുവനന്തപുരം: ഐ.പി.എസ് അസോസിയേഷൻ പ്രസിഡന്റായി ഡിജിപി ടോമിൻ തച്ചങ്കരിയെ തിരഞ്ഞെടുത്തു. ഡിജിപി ആർ. ശ്രീലേഖ വിരമിച്ചതിനെത്തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. നിലവിൽ കേരളാ ഫിനാൻഷ്യൽ കോർപറേഷൻ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറാണ് തച്ചങ്കരി. 2023വരെ തച്ചങ്കരിക്ക് പ്രസിഡന്റ് പദവിയിൽ തുടരാം.