ആശാനേ ആശാന്റെ ടീം സൂപ്പറാട്ടോ! അപേക്ഷ നൽകി വീട്ടിലെത്തിയപ്പോൾ കണക്ഷൻ തരാൻ രണ്ട് പേർ നിൽക്കുന്നു..
കേരളത്തെയാകെ പ്രകാശിപ്പിക്കുന്ന വൈദ്യുതി എത്തുന്ന ഇടുക്കിയിൽ നിന്നും വൈദ്യുത മന്ത്രിയെയും നൽകിയ സർക്കാരാണ് ഇപ്പോൾ അധികാരത്തിലുള്ളത്. വൈദ്യുത മന്ത്രി പ്രായം കൊണ്ടും, കണിശത കൊണ്ടും എല്ലാവർക്കും ആശാനാണ്. മണിയാശാനെന്ന വിളിപ്പേര് കെ എസ് ഇ ബിക്ക് ഐശ്വര്യമായിരുന്നു. തുടർച്ചയായി അഞ്ചാം വർഷവും ദേശീയ ഊർജ്ജ സംരക്ഷണ അവാർഡ് കേരളം സ്വന്തമാക്കിയത് എങ്ങനെ എന്ന് വിവരിക്കുന്നതാണ് ഫേസ്ബുക്കിൽ വാസുദേവൻ എന്നയാൾ പങ്കുവച്ചിരിക്കുന്ന കുറിപ്പ്. കണക്ഷനുവേണ്ടി അപേക്ഷ നൽകി മണിക്കൂറുകൾക്കകം വീട്ടിൽ വൈദ്യുതി എത്തിക്കാനെത്തിയ ഉദ്യോഗസ്ഥരെ കുറിച്ചാണ് കുറിപ്പിൽ പറയുന്നത്. കെ എസ് ഇ ബി ഫേസ്ബുക്ക് പേജിൽ ഈ കുറിപ്പ് ഷെയർ ചെയ്തിട്ടുമുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മണിയാശാന്റെ ടീം വെരി ഫാസ്റ്റ് !!!
---
ശ്രീ Vasudevan thekkepatt ന്റെ ഫെയ്സ്ബുക്കിൽ വൈറലായ പോസ്റ്റ്.
"ഞങ്ങൾ പറമ്പിലൊരു കിണർ കുഴിച്ചൂ, വെള്ളം കിട്ടിയെന്ന് കണ്ടപ്പോൾ തൊടി നനക്കാൻ ഒരു മോട്ടോർ വയ്ക്കാൻ തീരുമാനിച്ചു, കൃഷി ആവശ്യത്തിനാണെന്നുള്ള ഒരു കടലാസും കൃഷി ഒാഫീസറിൽ നിന്നും വാങ്ങി, കൂടെ ഒരു അപേക്ഷ അക്ഷയ സെൻററിൽ നിന്ന് ഒാൺലൈനിൽ അപ് ലോഡ് ചെയ്ത്, നേരെ ആശാൻെറ മുതുതലയിലെ ഒാഫീസിലേക്ക് ചെന്നു. അപേക്ഷ വാങ്ങി നോക്കിയ ഉദ്യോഗസ്ഥൻ കൗണ്ടറിൽ പോയി കണക്ഷനുള്ള പൈസ അടച്ചോളാൻ പറഞ്ഞൂ. പൈസയും അടച്ച് റസീപ്റ്റും കാണിച്ചു
,. ബൈക്ക് എടുത്ത് വീട്ടിലെത്തി ഊണ് കഴിച്ചു. കൈ കഴുകി പുറത്ത് വന്നപ്പോൾ കാക്കി വസ്ത്ര ധാരികളായ രണ്ടു പേർ ദാ ഒരു റോള് വയറും കട്ടിംഗ് പ്ലയറും ഒരു ഇരുമ്പ് കോണിയുമായി വരുന്നൂ,.! കണക്ഷൻ തരാനാണത്രേ,. !!
ആശാനേ ആശാൻെറ ടീം വെരി ഫാസ്റ്റാണ് ട്ടോ,,!!!?
"ദേശീയ ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ്, തുടർച്ചയായ അഞ്ചാം വര്‍ഷവും കേരളത്തിന്