'നീ എപ്പോഴും എന്റെ മുഖത്ത് പുഞ്ചിരി വിടർത്തുന്നു'; വിവാഹ ശേഷമുളള ആദ്യ ജന്മദിനത്തിൽ വീണയ്‌ക്ക് ആശംസയുമായി റിയാസ്

Wednesday 13 January 2021 10:46 AM IST

വിവാഹത്തിന് ശേഷമുളള ആദ്യ ജന്മദിനത്തിൽ ഭാര്യയ്‌ക്ക് പിറന്നാൾ ആശംസയുമായി ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസിന്റെ ഫേസ്‌ബുക്ക് കുറിപ്പ്. ഭാര്യയോട് ഒപ്പമുളള ചിത്രം പങ്കുവച്ചാണ് റിയാസ് ഫേസ്‌ബുക്ക് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

'നീ എപ്പോഴും എന്റെ മുഖത്ത് പുഞ്ചിരി വിടർത്തുന്നു. ജന്മദിനാശംസകൾ.' എന്നാണ് റിയാസ് ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളായ വീണ വിജയനും മുഹമ്മദ് റിയാസും കഴിഞ്ഞ ജൂണിലാണ് വിവാഹിതരായത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ലിഫ് ഹൗസിൽ വച്ചായിരുന്നു ഇരുവരുടേയും വിവാഹം.

You always bring a smile to my face.
Happy birthday.

Posted by P A Muhammad Riyas on Tuesday, January 12, 2021