കെ വി വിജയദാസ് എം എൽ എയുടെ നില ഗുരുതരം; 48 മണിക്കൂർ തീവ്ര പരിചരണവിഭാഗത്തിൽ തുടരും
Wednesday 13 January 2021 4:24 PM IST
പാലക്കാട്: കെ വി വിജയദാസ് എം എൽ എയുടെ നില ഗുരുതരമായി തുടരുന്നു. ഒരു മാസമായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എം എൽ എയെ ഇന്നലെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. തലയുടെ വലതു വശത്ത് രക്തസ്രാവം ഉണ്ടായതിനെ തുടർന്നായിരുന്നു ശസ്ത്രക്രിയ.
48 മണിക്കൂർ അദ്ദേഹം തീവ്ര പരിചരണവിഭാഗത്തിൽ തുടരും. നേരത്തേ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു വിജയദാസ്. സി പി എം ജില്ലാ കമ്മിറ്റി അംഗമായ കെ വി വിജയദാസ് പാലക്കാട് ജില്ലയിലെ കോങ്ങാട് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചാണ് നിയമസഭയിൽ എത്തിയത്. നേരത്തെ പാലക്കാട് ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷനായി പ്രവർത്തിച്ച വിജയദാസ് 2011ലും കോങ്ങാട് നിന്ന് നിയമസഭയിലേക്ക് വിജയിച്ചിരുന്നു.