ഉയിരെ പാട്ടിനിടെ പരിക്ക് പറ്റി മൂന്ന് സ്‌റ്റിച്ചിടേണ്ടി വന്നപ്പോൾ ആന്റി എന്തോ പ്രാർത്ഥിച്ച് ചുവന്ന ചരട് എനിക്ക് കെട്ടിത്തന്നു, നോർമൽ അമ്മ-മകൻ ബന്ധമായിരുന്നില്ല റഹ‌മാനും മാതാവും തമ്മിലെന്ന് രാജീവ് മേനോൻ

Wednesday 13 January 2021 9:11 PM IST

അടുത്തിടെയാണ് സംഗീത ഇതിഹാസം എആർ റഹ്‌മാന്റെ മാതാവ് കരീമ ബീഗം അന്തരിച്ചത്. സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും നിരവധിപേർ ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു. റഹ്മാന്റെ ഒൻപതാം വയസിൽ അച്ഛൻ ആർകെ ശേഖറിന്റെ മരണത്തിന് ശേഷം റഹ്മാനെ വളർത്തിയത് അമ്മ കരീമ ഒറ്റയ്ക്കാണ്. റഹ്മാന്റെ സംഗീതത്തോടുള്ള അഭിരുചി കണ്ട് സംഗീതം പഠിക്കാൻ ചേർക്കുന്നതും, പതിനൊന്നാം ക്ലാസിൽ സ്‌കൂൾ പഠനം ഉപേക്ഷിച്ച് സംഗീതത്തിലേക്ക് ശ്രദ്ധ ചെലുത്താനും പറഞ്ഞത് അമ്മയായിരുന്നു.

എആർ റഹ്മാന് പിന്നിലുള്ള സ്‌പിരിച്വൽ ഫോഴ്‌സ്, ഇൻഡസ്‌ട്രിയിൽ റഹ്മാനെ കൊണ്ട് വർക്ക് ചെയ്യിക്കണം എന്നൊക്കെയുള്ള മോട്ടിവേഷണൽ ഫോഴ്‌സ് അമ്മയായിരുന്നുവെന്ന് പറയുകയാണ് സുഹൃത്തും സംവിധായകനുമായ രാജീവ് മേനോൻ. നോർമൽ അമ്മ-മകൻ ബന്ധമായിരുന്നില്ല ഇരുവരും തമ്മിൽ. ബിസിനസ് മാനേജർ പ്ളസ് സ്‌പിരിച്വൽ ഗുരു കൂടിയായിരുന്നു റഹ്മാന് അമ്മ എന്ന് രാജീവ് മേനോൻ വെളിപ്പെടുത്തുന്നു.

രാജീവ് മേനോന്റെ വാക്കുകൾ-

'എ.ആർ റഹ്‌മാന്റെ അമ്മയുമായിട്ട് വളരെ നല്ല അടുപ്പമായിരുന്നു. ഉയിരെ പാട്ട് ഷൂട്ട് ചെയ്യാൻ പോയപ്പോൾ ബേക്കൽ കോട്ടയിൽ വീണ് എനിക്ക് പരിക്ക് പറ്റിയിരുന്നു. മൂക്കിൽ മൂന്ന് സ്‌റ്റിച്ചൊക്കെ ഇടേണ്ടി വന്നു. അന്ന് ആന്റി വന്ന് എന്തോ പ്രാർത്ഥിച്ച് ചുവന്ന ചരട് എനിക്ക് കെട്ടിത്തന്നു. മകനെ പോല തന്നെയാണ് എന്നെയും ആന്റി കണ്ടത്. എനിക്കും എആറിനും ഒരുപാട് കാര്യങ്ങളിൽ സാമ്യതകൾ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പിന്നിലുള്ള സ്‌പിരിച്വൽ ഫോഴ്‌സ്, ഇൻഡസ്‌ട്രിയിൽ റഹ്മാനെ കൊണ്ട് വർക്ക് ചെയ്യിക്കണം എന്നൊക്കെയുള്ള മോട്ടിവേഷണൽ ഫോഴ്‌സ് അമ്മയായിരുന്നു. നോർമൽ അമ്മ-മകൻ ബന്ധമായിരുന്നില്ല ഇരുവരും തമ്മിൽ. ബിസിനസ് മാനേജർ പ്ളസ് സ്‌പിരിച്വൽ ഗുരു കൂടിയായിരുന്നു റഹ്മാന് അമ്മ'.