ശാസ്ത്രീയാന്വേഷണം വേണം: എം.സി. ജോസഫൈൻ

Thursday 14 January 2021 12:00 AM IST

പാലക്കാട്: തിരുവനന്തപുരം കടയ്ക്കാവൂരിൽ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസിൽ സൂക്ഷ്മവും ശാസ്ത്രീയവുമായ അന്വേഷണം വേണമെന്ന് വനിത കമ്മിഷൻ അദ്ധ്യക്ഷ എം.സി. ജോസഫൈൻ. പോക്‌സോ കേസിൽ കമ്മിഷന് നിയമപരമായി ഇടപെടാനാകില്ല. സംഭവത്തിൽ പൊലീസ് വിശദമായ പരിശോധന നടത്തണം.
ലോക്ക് ഡൗണിൽ സ്ത്രീകളുടെ മാനസിക സംഘർഷം കുറയ്ക്കാൻ കമ്മിഷൻ നിയോഗിച്ച കൗൺസിലർമാരുടെ സേവനം തുടരും. സ്ത്രീകൾക്കെതിരെയുള്ള ക്രിമിനിൽ കേസ് കൈകാര്യം ചെയ്യുന്ന കമ്മിഷന് മുന്നിൽ സ്വത്ത് സംബന്ധമായ നിരവധി കേസ് വരുന്നത് പ്രോത്സാഹിപ്പിക്കാനാകില്ലെന്നും അവർ പറഞ്ഞു.