ശനി അവധി മാറ്റി, വീണ്ടും പഞ്ചിംഗ്

Thursday 14 January 2021 12:00 AM IST

തിരുവനന്തപുരം: സർക്കാർ ഓഫീസുകൾ ഇനി ശനിയാഴ്ചയും പ്രവൃത്തിക്കും. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായിട്ടാണ് ശനി ഒഴിവാക്കി പ്രവൃത്തി ദിവസം അഞ്ചായി ചുരുക്കിയത്. 16മുതൽ എല്ലാ ശനിയും പ്രവൃത്തിദിവസമാക്കിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി.

സെക്രട്ടേറിയറ്റ് അടക്കം സർക്കാർ ഓഫീസുകളിൽ 21മുതൽ പഞ്ചിംഗും പുനഃസ്ഥാപിക്കും. കൊവിഡ് കാലത്ത് പഞ്ചിംഗ് നിറുത്തിവയ്ക്കുകയായിരുന്നു.

പൊതുമേഖലാ സ്ഥാപനങ്ങൾ, അർദ്ധസർക്കാർ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്കും ഉത്തരവ് ബാധകം.