നോർക്ക വായ്പാ ക്യാമ്പ് മാറ്റി

Thursday 14 January 2021 2:01 AM IST

തിരുവനന്തപുരം: പ്രവാസി പുനരധിവാസ പദ്ധതി പ്രകാരം മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക റൂട്സിന്റെ നേതൃത്വത്തിൽ 14, 20, 27, 28 തീയതികളിൽ തലശ്ശേരി, പേരാമ്പ്ര, തിരൂർ, മലപ്പുറം എന്നിവിടങ്ങളിൽ നടത്താനിരുന്ന വായ്പാ ക്യാമ്പ് മാറ്റിവച്ചു. അതതു ജില്ലകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ www.norkaroots.org വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണമെന്ന് നോർക്ക സി.ഇ.ഒ അറിയിച്ചു.