കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ നിയമം

Thursday 14 January 2021 2:06 AM IST

തിരുവനന്തപുരം: കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ സർക്കാർ സമഗ്രമായ നിയമ നിർമ്മാണം നടത്തുമെന്ന് മന്ത്രി കെ.രാജു നിയമസഭയെ അറിയിച്ചു. കന്നുക്കുട്ടികൾക്ക് കാലിത്തീറ്റ സബ്സിഡിയായി നൽകുമെന്നും അനൂപ് ജേക്കബിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി പറഞ്ഞു. വേനൽക്കാലമാകുമ്പോഴെല്ലാം സംസ്ഥാനത്ത് കാലിത്തീറ്റയുടെ വില വർദ്ധിക്കുന്നത് ക‌‌ർഷകർക്ക് തിരിച്ചടിയാണെന്നും കേരളഫീഡ്സിന്റെ കാലിത്തീറ്റയുടെ ഗുണനിലവാരത്തെ കുറിച്ച് പരാതിയുണ്ടെന്നും അനൂപ് ജേക്കബ് ശ്രദ്ധ ക്ഷണിച്ചുകൊണ്ട് പറഞ്ഞു.