നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണം; വസന്ത ഭൂമി വാങ്ങിയതിൽ ചട്ടലംഘനം, അന്വേഷണത്തിന് ശുപാർശ ചെയ്ത് കളക്ടർ

Thursday 14 January 2021 8:34 AM IST

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണത്തിന് കാരണമായ ഭൂമി അയൽവാസി വസന്ത വാങ്ങിയതിൽ ദുരൂഹത. കരം അടച്ചതിലും, പോക്ക് വരവിലും ദുരൂഹതയുണ്ടെന്ന് കാണിച്ച് റവന്യൂ വകുപ്പ് അന്വേഷണ റിപ്പോർട്ട് നൽകി.

പട്ടയഭൂമി കൈമാറരുതെന്ന ചട്ടം ലംഘിച്ചതായി റവന്യൂ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. ജില്ലാ കളക്ടർ പൊലീസ് അന്വേഷണത്തിന് ശുപാർശ ചെയ്തു. നെയ്യാറ്റിൻകരയിൽ തർക്കഭൂമി ഒഴിപ്പിക്കൽ നടപടിക്കിടെയാണ് രാജനും ഭാര്യ അമ്പിളിയും തീകൊളുത്തിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇരുവരുടേയും മരണം സംഭവിച്ചത്.

നെയ്യാറ്റിൻകര പോങ്ങിൽ മൂന്ന് സെന്റ് ഭൂമിയിൽ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു രാജനും കുടുംബവും. ഭൂമി കയ്യേറിയെന്നാരോപിച്ച് വസന്ത നൽകിയ പരാതിയെത്തുടർന്ന് ഭൂമി ഒഴിപ്പിക്കാൻ കോടതി ഉത്തരവിട്ടിരുന്നു.ഇത് നടപ്പാക്കാൻ അധികൃതർ എത്തിയപ്പോഴായിരുന്നു ആത്മഹത്യാശ്രമം നടത്തിയത്.