പോളിയോ തുള്ളിമരുന്ന് വിതരണം ജനുവരി 31ന്

Thursday 14 January 2021 2:38 PM IST

ന്യൂഡൽഹി: മാറ്റിവച്ച പോളിയോ തുള്ളിമരുന്ന് വിതരണം ജനുവരി 31 നടക്കും. ജനുവരി 16 ആയിരുന്നു ആദ്യം നിശ്‌ചയിച്ചതെങ്കിലും രാജ്യമെമ്പാടും കൊവിഡ് വാക്‌സിൻ വിതരണം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ തീയതി മാറ്റുകയായിരുന്നു.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം രാഷ്ട്രപതിയുടെ ഓഫീസുമായി നടത്തിയ കൂടിയാലോചനയ്‌ക്ക് ശേഷമാണ് നാഷണൽ ഇമ്യുണൈസേഷൻ ദിനം മാറ്റിവെക്കാൻ തീരുമാനിച്ചതെന്ന് കേന്ദ്രസർക്കാർ പ്രസ്‌താവനയിൽ അറിയിച്ചു. അഞ്ചു വയസിന് താഴെയുള്ള കുട്ടികൾക്കാണ് പോളിയോ തുള്ളിമരുന്ന് നൽകുക.