ഭീമ ബാലസാഹിത്യ അവാർഡ് കെ.ആർ. വിശ്വനാഥന്

Friday 15 January 2021 12:55 AM IST

കോഴിക്കോട്: കഴിഞ്ഞ വർഷത്തെ ഭീമ ബാലസാഹിത്യ അവാർഡിന് കെ.ആർ. വിശ്വനാഥന്റെ ' കുഞ്ഞനാന" നോവൽ അർഹമായി. 70,000 രൂപയും കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശില്പവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. അടുത്ത മാസം കോഴിക്കോട്ട് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കുമെന്ന് അവാർഡ് കമ്മിറ്റി ചെയർമാൻ ബി. ഗിരിരാജൻ, ജനറൽ സെക്രട്ടറി രവി പാലത്തുങ്കൽ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കോട്ടയം കുറുവിലങ്ങാട് സ്വദേശിയായ വിശ്വനാഥൻ മലപ്പുറത്ത് അദ്ധ്യാപകനാണ്. ഇദ്ദേഹത്തിന്റെ ' ദേശത്തിന്റെ ജാതക"ത്തിന് നേരത്തെ പൂർണ ഉറൂബ് അവാർഡ് ലഭിച്ചിരുന്നു.