ഇനി മദ്യം വാങ്ങാൻ ആപ്പ് വേണ്ട, ബെവ്‌ക്യു ആപ്പ് ഒഴിവാക്കി സർക്കാർ ഉത്തരവ്
Saturday 16 January 2021 5:42 PM IST
തിരുവനന്തപുരം: മദ്യം വാങ്ങാൻ ലോക്‌ഡൗൺ കാലത്ത് പുറത്തിറക്കിയ ബെവ്‌ക്യു ആപ്പ് റദ്ദാക്കി സർക്കാർ ഉത്തരവ് പുറത്തിറക്കി. മദ്യം വാങ്ങാൻ ഇനി ബെവ്ക്യു ആപ്പ് ആവശ്യമില്ല എന്നതിനാലാണ് ആപ്പ് റദ്ദാക്കിയിരിക്കുന്നത്.
ലോക്ഡൗൺ കാലത്ത് വെർച്വൽ ക്യൂ മാനേജ്മെന്റ് സംവിധാനത്തിലൂടെ മദ്യം വിൽക്കാനാണ് ബെവ്‌ക്യു ആപ്പ് തുടങ്ങിയത്. ഓൺലൈനായി ലഭിക്കുന്ന ടോക്കൺ ഉപയോഗിച്ച് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മദ്യം വാങ്ങാനായിരുന്നു ബെവ്‌ക്യു ആപ്പ് ഉപയോഗിച്ചിരുന്നത്. മദ്യവിൽപനയിലെ ലോക്ഡൗൺ നിയന്ത്രണങ്ങൾ ഇളവ് വരുത്തിയതോടെയാണ് ആപ്പ് സർക്കാർ ഒഴിവാക്കിയത്.