അദ്ധ്യാപകരുടെ പ്രതിരോധ സംഗമം
Sunday 17 January 2021 12:50 AM IST
വൈപ്പിൻ: കേന്ദ്രസർക്കാരിന്റെ പുതിയ വിദ്യാഭ്യാസനയത്തിനെതിരെ കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ വൈപ്പിൻ ഉപജില്ല പ്രതിരോധ സംഗമം സംഘടിപ്പിച്ചു. സംഗമം സി.ഐ.ടി.യു ഏരിയ സെക്രട്ടറി പി.വി. ലൂയിസ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ. സംസ്ഥാന കമ്മിറ്റിയംഗം കെ.ജെ.ഷൈൻ, ഉപജില്ലാസെക്രട്ടറി കെ.എസ്. ദിവ്യരാജ്, പ്രസിഡന്റ് ടി.എ. ബാബുരാജ്, കെ.ടി. പോൾ എന്നിവർ പ്രസംഗിച്ചു.