എസ്. ചന്ദ്രകുമാറും അഡ്വ. മാത്യു ജോണും ജനതാദൾ പ്രതിനിധികൾ
Sunday 17 January 2021 12:00 AM IST
കൊച്ചി: എൽ.ഡി.എഫിൽ ജനതാദളിനെ പ്രതിനിധീകരിക്കാൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എസ്. ചന്ദ്രകുമാർ, സീനിയർ വൈസ് പ്രസിഡന്റ് അഡ്വ. മാത്യു ജോൺ എന്നിവരെ എറണാകുളം ശിക്ഷക് സദനിൽ ചേർന്ന ജനതാദൾ നേതൃയോഗം ചുമതലപ്പെടുത്തി. നിലവിലെ ജനതാദൾ പ്രതിനിധികളെ മാറ്റിക്കൊണ്ട് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവന് കഴിഞ്ഞമാസം 19 ന് കത്തു നൽകിയിട്ടുണ്ടെന്ന് അഡ്വ. മാത്യു ജോൺ പറഞ്ഞു.
കർഷക പ്രക്ഷോഭത്തിന് പാർട്ടി പൂർണപിന്തുണ നൽകും. സമാന ചിന്താഗതിയുള്ള പാർട്ടികളുമായി ലയനമോ സഹകരണമോ സംബന്ധിച്ച് ചർച്ച നടത്തും. എൽ.ഡി.എഫിനൊപ്പം ഉറച്ചുനിൽക്കും. വാർത്താസമ്മേളനത്തിൽ സെക്രട്ടറി സി. ദിനേഷ്, ട്രഷറർ പോൾ മാത്യു, ജില്ലാ കൺവീനർ എ.സി. പാപ്പുക്കുഞ്ഞ് തുടങ്ങിയവരും പങ്കെടുത്തു.