'ഓപ്പറേഷൻ സ്ക്രീൻ' ഇന്നു മുതൽ

Sunday 17 January 2021 12:44 AM IST

തിരുവനന്തപുരം: കാഴ്ച മറയ്ക്കുന്ന തരത്തിൽ കൂളിംഗ് ഫിലിമും കർട്ടനുമിട്ട വാഹനങ്ങൾക്ക് ഇന്നു മുതൽ പിടിവീഴും. 'ഓപ്പറേഷൻ സ്‌ക്രീൻ' എന്ന പേരിലാണ് മോട്ടോർ വാഹനവകുപ്പിന്റ പരിശോധന. ഫിലീമും കർട്ടനും നീക്കാത്ത വാഹനങ്ങളുടെ റജിസ്‌ട്രേഷൻ റദ്ദാക്കും. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലാകണം പരിശോധനയെന്നും നിർദേശിച്ചിട്ടുണ്ട്. സുപ്രീം കോടതിയും ഹൈക്കോടതിയും ആവശ്യപ്പെട്ടിട്ടും മന്ത്രിമാരടക്കമുള്ളവർ കർട്ടനും ഫിലീമും നീക്കാത്തത് വിമർശനത്തിനിടയാക്കിയിരുന്നു.