എടയാർ വ്യവസായ മേഖലയിൽ തീപിടിത്തം, ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി, തീയണച്ചു
Sunday 17 January 2021 8:14 AM IST
കൊച്ചി: എറണാകുളം എടയാർ വ്യവസായ മേഖലയിൽ വൻതീപിടിത്തം. പെയിന്റ് ഉത്പന്നങ്ങൾ നിർമിക്കുന്ന രണ്ട് കമ്പനികളിലും റബ്ബർ റീസൈക്ലിങ് യൂണിറ്റിലുമാണ് തീ പിടിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ടോടെയായിരുന്നു സംഭവം. മുപ്പതിലധികം ഫയർഫോഴ്‌സ് യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്.
ഇടിമിന്നലിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ പടരുന്നത് ശ്രദ്ധയിൽ പെട്ട തൊഴിലാളികൾ ഓടി രക്ഷപ്പെടുകയായിരുന്നു. തൊട്ടടുത്തുള്ള ഓയിൽ കമ്പനിയിലേക്ക് തീ പടരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. തീപിടിച്ച സ്ഥാപനങ്ങളിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.