പത്രപ്രവർത്തക ആശ്രിത പെൻഷൻ: പകുതി പോലും നൽകാതെ സർക്കാർ

Monday 18 January 2021 12:00 AM IST

തിരുവനന്തപുരം: ക്ഷേമ പെൻഷനുകളെല്ലാം കൂട്ടിയെന്ന് ധനമന്ത്രി തോമസ് ഐസക് അവകാശപ്പെടുമ്പോഴും ,പത്രപ്രവർത്തകരുടെ ആശ്രിതർ നേരിടുന്നത് കടുത്ത അവഗണന. ആശ്രിതർക്ക് ലഭിക്കുന്ന പെൻഷൻ തുക സർക്കാർ മാനദണ്ഡങ്ങളിൽ നിന്നും തീരെ കുറവാണെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

നിയമമനുസരിച്ചു ആശ്രിതർക്ക് നൽകേണ്ടത് പെൻഷൻ തുകയുടെ 50 ശതമാനമാണ്. എന്നാൽ നൽകുന്നത് 2250 രൂപ മാത്രം. പത്രപ്രവർത്തകരുടെ ആശ്രിതർ പെൻഷൻ വർദ്ധിപ്പിക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നാണ് വിവരാവകാശ പ്രവർത്തകൻ കെ ഗോവിന്ദൻ നമ്പൂതിരിക്ക് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് 2018 ജനുവരി 23ന് നൽകിയ മറുപടിയിൽ പറഞ്ഞത്. പത്രപ്രവർത്തകരുടെ കുടുംബങ്ങളെ സംസ്ഥാന ബഡ്ജറ്റിൽ വിസ്മരിച്ചു. മൂന്ന് വർഷം കഴിഞ്ഞിട്ടും പത്രപ്രവർത്തകരുടെ ആശ്രിതർ പെൻഷൻ 50 ശതമാനമാക്കി വർദ്ധിപ്പിച്ചില്ല സംസ്ഥാനത്ത് നൂറുകണക്കിന് ആശ്രിതരാണ് പെൻഷൻ വാങ്ങുന്നത്. ഇതിനു പുറമെ പെൻഷൻ കുടിശിക വർഷങ്ങളായി കിട്ടാത്തവരുമുണ്ട്.

സ​ർ​ക്കാ​രി​നെ​ ​അ​ഭി​ന​ന്ദി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ​ക്കും​ ​നോ​ൺ​ ​ജേ​ർ​ണ​ലി​സ്റ്റു​ക​ൾ​ക്കും​ ​പെ​ൻ​ഷ​ൻ​ ​വ​ർ​ദ്ധ​ന​വ് ​ബ​ഡ്ജ​റ്റി​ൽ​ ​വ​ക​യി​രു​ത്തി​യ​തി​ന് ​നോ​ൺ​ ​ജേ​ർ​ണ​ലി​സ്റ്റ് ​പെ​ൻ​ഷ​ണേ​ഴ്സ് ​യൂ​ണി​യ​ൻ​ ​സ​ർ​ക്കാ​രി​നെ​ ​അ​ഭി​ന​ന്ദി​ച്ചു.​തി​രു​വ​ന​ന്ത​പു​രം​ ​റീ​ജ​ൻ​സി​ ​ഹോ​ട്ട​ലി​ൽ​ ​കൂ​ടി​യ​ ​നോ​ൺ​ ​ജേ​ർ​ണ​ലി​സ്റ്റ് ​പെ​ൻ​ഷ​ണേ​ഴ്സ് ​യൂ​ണി​യ​ന്റെ​ ​സം​സ്ഥാ​ന​ ​സ​മി​തി​യി​ലാ​ണ് ​ധ​ന​മ​ന്ത്രി​യെ​യും​ ​മു​ഖ്യ​മ​ന്ത്രി​യെ​യും​ ​അ​ഭി​ന​ന്ദി​ച്ച​ത്.