എ.എൻ. ചിദംബരൻ നിര്യാതനായി

Sunday 17 January 2021 11:42 PM IST

ചേർത്തല: ഹോർത്തൂസ് മലബാറിക്കൂസ് ട്രസ്​റ്റ് സ്ഥാപക സെക്രട്ടറിയും ഉപദേശകസമിതി കൺവീനറുമായ ചേർത്തല മുനിസിപ്പൽ 11-ാം വാർഡ് ആര്യമഠം വീട്ടിൽ എ.എൻ. ചിദംബരൻ (84) നിര്യാതനായി. ദീർഘകാലം ചേർത്തല ഗവ. ടൗൺ എൽ.പി.പസിൽ അദ്ധ്യാപകനായിരുന്നു. വാരനാട് ഗവ. എൽ.പി.എസിൽ നിന്ന് ഹെഡ് മാസ്​റ്ററായി 1994 ൽ വിരമിച്ചു. 2011 ൽ കേരള സാഹിത്യ അക്കാഡമി പ്രസിദ്ധീകരിച്ച 'ഹോർത്തൂസും ഇട്ടി അച്യുതനും: സത്യവും മിഥ്യയും' എന്ന ഗ്രന്ഥത്തിന്റെ കർത്താവാണ്. ഈ ഗ്രന്ഥത്തിന് പ്രഥമ 'സർഗ ശ്രീ പുരസ്‌കാരം' ലഭിച്ചു. മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം വൈദ്യ ശാസ്ത്ര വിദ്യാർത്ഥികളുടെ പഠനത്തിനായി കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിന് കൈമാറും. ചേർത്തല താലൂക്ക് ആശുപത്രിയിൽ നിന്ന് കൊവിഡ് പരിശോധന ഫലം വന്നതിന് ശേഷമാവും കൈമാറുക. ഭാര്യ: സുഭദ്റാദേവി. മക്കൾ: ഡിവൈൻ (കായിക അദ്ധ്യാപകൻ, ജി.എസ്.എം.എം ജി.എച്ച്.എസ്.എസ്,എസ്.എൽ പുരം), ആൻസി (ഒമാൻ), ആര്യ (എം.പി, എം.എൽ.എ കോടതി, എറണാകുളം). മരുമക്കൾ: ജിഷ (എസ്.എൻ.ഡി.എസ്.വൈ യു.പി.എസ്,പാണാവള്ളി)​, മനോജ് (ഒമാൻ), ബിനോദ്.

ഇന്ത്യൻ സൊസൈ​റ്റി ഒഫ് ഓഥേഴ്‌സ് കേരള ചാപ്റ്റർ, ശ്രീനാരായണ ട്രസ്​റ്റ് ബോർഡ് എന്നിവയിലെയും അംഗവുമായിരുന്നു. ചേർത്തല നഗരത്തിലെ സർക്കാർ ആയുർവേദ ആശുപത്രിക്ക് ഇട്ടി അച്യുതന്റെ പേര് നൽകുന്നതിന് പിന്നിൽ പ്രവർത്തിച്ചതും ചിദംബരനാണ്.