ആയുർവേദ പി.ജി കോഴ്‌സിന് സീറ്റുകൾ അനുവദിച്ചു

Thursday 21 January 2021 12:01 AM IST

തൃശൂർ: ആരോഗ്യശാസ്ത്ര സർവകലാശാലയ്ക്കു കീഴിലുള്ള കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ പോസ്റ്റ് ഗ്രാജുവേറ്റ്‌കോഴ്‌സുകളിൽ പുതിയതായി 23 സീറ്റുകൾ അനുവദിച്ചു. ആയുർവേദ ധന്വന്തരി ശാല്യക്യ (6) സീറ്റ്, ആയുർവേദ ധന്വന്തരി ശാല്യക്യ (6) സീറ്റ്, ആയുർവേദ വാചാസ്പതി രസശാസ്ത്ര ആൻഡ് ബൈഷാജ്യ കൽപ്ന (7) സീറ്റ്, ആയുർവേദ വാചാസ്പതി ക്രിയാശരീര (2) സീറ്റ്, ആയുർവേദ വാചാസ്പതി രോഗ നിധാൻ (2) സീറ്റ് എന്ന ക്രമത്തിലാണ് ആകെ ഇരുപത്തിമൂന്നു സീറ്റുകൾ അനുവദിച്ചത്.