കൊവിഡ് ഇന്നലെ 6815

Thursday 21 January 2021 12:09 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 6,815 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1031, കോഴിക്കോട് 770, കോട്ടയം 704, പത്തനംതിട്ട 654, കൊല്ലം 639, മലപ്പുറം 537, തൃശൂർ 441, ആലപ്പുഴ 422, തിരുവനന്തപുരം 377, ഇടുക്കി 336, വയനാട് 322, കണ്ണൂർ 281, പാലക്കാട് 237, കാസർകോട് 64 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.

2 പേർക്ക് കൂടി രോഗം സ്ഥിരികരിച്ചതോടെ യു.കെ.യിൽ നിന്ന് വന്ന കൊവിഡ് ബാധിതരുടെ എണ്ണം 65 ആയി. 1,532 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08 ആണ്. 18 മരണങ്ങളും സ്ഥിരീകരിച്ചു.