'കൊമ്മ"യ്ക്ക് ഹരിതമുദ്ര പുരസ്‌കാരം

Thursday 21 January 2021 12:15 AM IST
കൊമ്മയിൽ ചെറുവയൽ രാമൻ

കൽപ്പറ്റ: സംസ്ഥാന സർക്കാരിന്റെ കർഷക അവാർഡുകളുടെ നിരയിൽ ഡോക്യുമെന്ററി വിഭാഗത്തിൽ ഹരിതമുദ്ര പുരസ്കാരത്തിന് ഷാജു പി. ജയിംസ് സംവിധാനം നിർവഹിച്ച 'കൊമ്മ" അർഹമായി. ഗോൾഡൻ ശില്പവും 25,000 രൂപയും അടങ്ങുന്ന അവാർഡ് അടുത്ത മാസം തൃശൂരിൽ ഒരുക്കുന്ന ചടങ്ങിൽ സമ്മാനിക്കും .

വയനാട്ടിലെ പാരമ്പര്യ ജൈവ നെൽവിത്ത് സംരക്ഷകനും മാതൃക കർഷകനുമായ ചെറുവയൽ രാമനാണ് ഇതിൽ പ്രധാന വേഷത്തിലെത്തുന്നത്.