'കലാലോകത്തിന് വലിയ നഷ്ടം"

Thursday 21 January 2021 12:55 AM IST

ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ വേർപാട് കലാലോകത്തിന് വലിയ നഷ്ടമാണ്. ഭാവാഭിനയ പ്രധാനമായ റോളുകളിൽ തിളങ്ങിയിരുന്ന നടനായിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രായത്തെ കടന്നു നിൽക്കുന്ന അഭിനയ താല്പര്യവും ആത്മവിശ്വാസവും അദ്ദേഹത്തെ ചലച്ചിത്രരംഗത്തെ വേറിട്ട വ്യക്തിത്വത്തിന് ഉടമയാക്കി. എന്നും ഇടതുപക്ഷ സഹയാത്രികനായിരുന്ന അദ്ദേഹം സി.പി.എമ്മിനോട് ആത്മബന്ധം പുലർത്തിയിരുന്നു.

കലാലോകത്തിനു വലിയ നഷ്ടമാണ് ഈ വേർപാട്. സാംസ്‌കാരിക രംഗത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ വിയോഗംമൂലമുണ്ടായ വിടവ് എളുപ്പം നികത്താനാവില്ലെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

നി​ര​വ​ധി​ ​ച​ല​ച്ചി​ത്ര​ങ്ങ​ളി​ൽ​ ​ശ്ര​ദ്ധേ​യ​മാ​യ​ ​വേ​ഷ​ങ്ങ​ൾ​ ​കൈ​കാ​ര്യം​ ​ചെ​യ്തി​ട്ടു​ള്ള​ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ​ ​ന​മ്പൂ​തി​രി​ ​മി​ക​വാ​ർ​ന്ന​ ​അ​ഭി​ന​യം​ ​കാ​ഴ്ച​വ​ച്ചു.​ ​ത​മി​ഴു​ൾ​പ്പെ​ടെ​യു​ള്ള​ ​മ​റു​ഭാ​ഷാ​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​ത​ന്റേ​താ​യ​ ​സാ​ന്നി​ധ്യം​ ​അ​റി​യി​ക്കു​ക​യും​ ​ചെ​യ്തു.​ ​മ​ല​യാ​ള​ത്തി​ലെ​ ​വ​ലി​യൊ​രു​ ​അ​ഭി​ന​യ​പ്ര​തി​ഭ​യാ​ണ് ​വി​സ്മൃ​തി​യി​ൽ​ ​മ​റ​ഞ്ഞ​ത് ര​മേ​ശ് ​ചെ​ന്നി​ത്ത​ല,​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ്