‘ഇത്തിരി കഞ്ഞിവെള്ളമെങ്കിലും താടാ...’ അമ്മയുടെ ദയനീയ യാചനകേട്ടിട്ടും മനസലിയാതെ മകൻ, അച്ഛനെ കൊന്നതും ഭക്ഷണവും വെളളവും കൊടുക്കാതെ തന്നെ

Thursday 21 January 2021 9:46 AM IST

കോട്ടയം: ‘ഇത്തിരി കഞ്ഞിവെള്ളമെങ്കിലും താടാ...’ സന്നദ്ധപ്രവർത്തകർ ആശുപത്രിയിലേക്കു കൊണ്ടുപോകാനായി വീട്ടിൽ നിന്ന് ഇറക്കുമ്പോൾ മകനോടുളള അമ്മിണിയുടെ ദയനീയമായ ആവശ്യം ഇതായിരുന്നു. കേട്ടുനിന്നവരുടെ കണ്ണുനിറഞ്ഞിട്ടും ആ അമ്മ പെറ്റുവളർത്തിയ മകന്റെ മാത്രം മനസലിഞ്ഞില്ല. ഒ​രു​മാ​സ​ത്തി​ലേ​റെ​യാ​യി​ ​മ​രു​ന്നും​ ​ഭ​ക്ഷ​ണ​വും​ ​ന​ൽ​കാ​തെ​ ​മ​ക​ൻ​ ​മു​റി​യി​ൽ​ ​പൂ​ട്ടി​യി​ട്ട​ ​വൃ​ദ്ധ​ ​ദ​മ്പ​തി​ക​ളി​ൽ​ ഒരാളാണ് ​75 കാരിയായ അ​മ്മി​ണി​. ​ആശുപത്രിയിൽ കൊണ്ടുപോകാനായി സന്നദ്ധപ്രവർത്തകർ മാതാപിതാക്കളെ പുറത്തേക്കെടുക്കുമ്പോൾ റെജി വീട്ടിലുണ്ടായിരുന്നെങ്കിലും മദ്യലഹരിയിലായിരുന്നു. മാതാപിതാക്കളെ ആശുപത്രിയിലേക്കു മാറ്റാൻ സഹകരിക്കാതിരുന്നതോടെ പഞ്ചായത്ത് അധികൃതർ പൊലീസിനെ വിളിക്കുകയായിരുന്നു. അമ്മിണിയുടെ ഭർത്താവ് മു​ണ്ട​ക്ക​യം​ ​അ​മ്പ​നി​യി​ൽ​ ​തൊ​ടി​യി​ൽ​ ​വീ​ട്ടി​ൽ​ പൊടിയനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു . ഭക്ഷണവും വെള്ളവും ലഭിക്കാതെ തന്നെയാണ് പൊടിയൻ മരിച്ചതെന്ന് സൂചനയാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുളളത്. ആന്തരികാവയവങ്ങൾ ചുരുങ്ങിയിരുന്നതായും ഭക്ഷണം തൊണ്ടയിൽ നിന്ന് ഇറങ്ങിയതിന്റെ ലക്ഷണങ്ങളില്ലെന്നും കണ്ടെത്തി. പട്ടിണി മരണമാണോ എന്ന് ഉറപ്പിക്കാനായി ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കയച്ചിരിക്കുകയാണ്. കൂ​ലി​പ്പ​ണി​ ​ചെ​യ്താ​ണ് ​അ​മ്മി​ണി​ ​നി​ത്യ​ചെ​ല​വ് ​ക​ണ്ടെ​ത്തി​യി​രു​ന്ന​ത്.​ ​മു​റി​യി​ൽ​ ​നി​ന്ന് ​ദി​വ​സ​ങ്ങ​ളോ​ളം​ ​പ​ഴ​ക്ക​മു​ള്ള​ ​ഭ​ക്ഷ​ണം​ ​ക​ണ്ടെ​ത്തി.

ചൊ​വ്വാ​ഴ്ച​ ​വൈ​കി​ട്ട് ​നാ​ലോ​ടെ​ ​ദ​മ്പ​തി​ക​ളു​ടെ​ ​ആ​രോ​ഗ്യ​സ്ഥി​തി​ ​അ​ന്വേ​ഷി​ക്കാ​ൻ​ ​ആ​ശാ​വ​ർ​ക്ക​ർ​ ​എ​ത്തി​യ​പ്പോ​ഴാ​ണ് ​മു​റി​ക്കു​ള്ളി​ൽ​ ​മ​ല​മൂ​ത്ര​വി​സ​ർ​ജ​നം​ ​ന​ട​ത്തി​ ​അ​വ​ശ​നി​ല​യി​ൽ​ ​ഇ​രു​വ​രെ​യും​ ​ക​ണ്ടെ​ത്തി​യ​ത്.​ ​വി​വ​രം​ ​പ​ഞ്ചാ​യ​ത്ത് ​അ​ധി​കൃ​ത​രെ​യും​ ​പൊ​ലീ​സി​നെ​യും​ ​അ​റി​യി​ച്ചു.​ ​അ​മ്മി​ണി​യെ​ ​കാ​ഞ്ഞി​ര​പ്പ​ള്ളി​ ​ജ​ന​റ​ൽ​ ​ആ​ശു​പ​ത്രി​യി​ലും,​ ​പി​ന്നീ​ട് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ലും​ ​പ്ര​വേ​ശി​പ്പി​ച്ചു.​ ​ആ​ശു​പ​ത്രി​യി​ൽ​ ​എ​ത്തി​ച്ച​പ്പോ​ഴേ​ക്കും​ ​പൊ​ടി​യ​ൻ​ ​മ​രി​ച്ചി​രു​ന്നു.​ ​ഇ​രു​വ​ർ​ക്കും​ ​മാ​ന​സി​കാ​സ്വാ​സ്ഥ്യം​ ​ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.ഇ​തി​നി​ടെ​ ​റെ​ജി​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​സ്ഥ​ലം​വി​ട്ടു.​ ​നാ​ട്ടു​കാ​രും​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​രും​ ​നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ച് ​റെ​ജി​യു​ടെ​ ​ഭാ​ര്യ​ ​ജാ​ൻ​സി​യാ​ണ് ​അ​മ്മി​ണി​ക്കൊ​പ്പം​ ​ആ​ശു​പ​ത്രി​യി​ലു​ള്ള​ത്.​

​ര​ണ്ട് ​ആ​ൺ​മ​ക്ക​ളാ​ണ് ​ഇ​വ​ർ​ക്കു​ള്ള​ത്.​ ​ഇ​ള​യ​മ​ക​ൻ​ ​റെ​ജി​യോ​ടൊ​പ്പ​മാ​യി​രു​ന്നു​ ​താ​മ​സം.​ ​തൊ​ട്ട​ടു​ത്ത​ ​മു​റി​യി​ൽ​ ​റെ​ജി​യും​ ​ജാ​ൻ​സി​യും​ ​താ​മ​സ​മു​ണ്ടെ​ങ്കി​ലും​ ​മാ​താ​പി​താ​ക്ക​ളെ​ ​ശ്ര​ദ്ധി​ച്ചി​രു​ന്നി​ല്ല.​ ​ഇ​വ​ർ​ ​ജോ​ലി​ക്ക് ​പോ​കു​മ്പോ​ൾ​ ​സ​മീ​പ​വാ​സി​ക​ളോ​ ​ബ​ന്ധു​ക്ക​ളോ​ ​ഭ​ക്ഷ​ണം​ ​ന​ൽ​കാ​തി​രി​ക്കാ​ൻ​ ​വീ​ടി​ന് ​മു​ന്നി​ൽ​ ​നാ​യ​യെ​ ​കെ​ട്ടി​യി​ട്ടി​രു​ന്നു.​ ​മ​ദ്യ​പാ​നി​യാ​യ​ ​റെ​ജി​ ​അ​യ​ൽ​വാ​സി​ക​ളെ​ ​അ​സ​ഭ്യം​ ​പ​റ​യു​ന്ന​ത് ​നി​ത്യ​സം​ഭ​വ​മാ​ണ്.​ ​ആ​രും​ ​ഇ​വി​ടേ​ക്ക് ​എ​ത്താ​റി​ല്ല.​ ​വിശദമായ ഫൊറൻസിക് പരിശോധനയ്ക്കു ശേഷമുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിക്കാനാണ് പൊലീസിന്‍റെ തീരുമാനം. നാട്ടുകാരുടെയും ചികിത്സയിൽ കഴിയുന്ന അമ്മിണിയുടെയും വിശദമായ മൊഴികൾ ശേഖരിക്കുമെന്ന് ​മു​ണ്ട​ക്ക​യം​ ​പൊ​ലീ​സ് ​അ​റി​യി​ച്ചു.

ആശാവർക്കർ പറഞ്ഞി​ട്ടും... വെ​ളി​ച്ച​വും​ ​കാ​റ്റു​മി​ല്ലാ​ത്ത​ ​മു​റി​യി​ൽ​ ​ഭ​ക്ഷ​ണ​വും​ ​പ​രി​ച​ര​ണ​വും​ ​ല​ഭി​ക്കാ​തെ​ ​മാ​സ​ങ്ങ​ളോ​ളം​ ​കി​ട​ന്ന​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​ഇ​രു​വ​ർ​ക്കും​ ​മാ​ന​സി​ക​ ​അ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ​തെ​ന്നാ​ണ് ​ആ​രോ​ഗ്യ​വ​കു​പ്പും​ ​പൊ​ലീ​സും​ ​പ​റ​യു​ന്ന​ത്. ആ​ശാ​വ​ർ​ക്ക​ർ​ ​കൊ​വി​ഡ് ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​യാ​ണ് ​പ്ര​ദേ​ശ​ത്തെ​ ​വീ​ടു​ക​ളി​ൽ​ ​എ​ത്തി​യി​രു​ന്ന​ത്.​ ​ഇ​തി​നി​ടെ​യാ​ണ് ​ഇ​വ​രു​ടെ​ ​അ​വ​സ്ഥ​ ​അ​റി​ഞ്ഞ​ത്.​ ​മ​ക​നോ​ടും​ ​ഭാ​ര്യ​യോ​ടും​ ​ആ​ശു​പ​ത്രി​യി​ൽ​ ​എ​ത്തി​ക്കാ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും​ ​ത​യ്യാ​റാ​യി​ല്ല.​ ​തു​ട​ർ​ന്നാ​ണ് ​പ​ഞ്ചാ​യ​ത്തം​ഗ​ത്തെ​ ​അ​റി​യി​ച്ച​ത്.​ ​അ​ദ്ദേ​ഹം​ ​പൊ​ലീ​സി​നെ​യും​ ​മ​റ്റും​ ​അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.