ക്ഷയരോഗ നിവാരണം: മോഹൻലാൽ അംബാസഡർ

Friday 22 January 2021 12:00 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷയരോഗ നിയന്ത്രണ പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ ആരോഗ്യ വകുപ്പിന് കീഴിലുള്ള ക്ഷയരോഗ നിവാരണ പദ്ധതിയിൽ നടൻ മോഹൻലാൽ ഗുഡ് വിൽ അംബാസഡറാകുമെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

2025 ഓടെ ക്ഷയരോഗ നിവാരണത്തിന് സംസഥാന സർക്കാർ 'എന്റെ ക്ഷയരോഗ മുക്ത കേരളം പദ്ധതി' നടപ്പാക്കി വരുകയാണ്. ക്ഷയരോഗത്തിന്റെയും കൊവിഡിന്റെയും പ്രധാന ലക്ഷണങ്ങൾ ചുമയും പനിയുമായതിനാൽ ക്ഷയരോഗം കണ്ടെത്തുന്നതിൽ കാലതാമസം അനുഭവപ്പെടുന്നുണ്ട്. ഇത് മുന്നിൽ കണ്ടാണ് ക്ഷയരോഗ ബാധിതരെ കണ്ടെത്തുന്നതിനുള്ള കാമ്പയിൻ ആരംഭിച്ചത്. പൊതുജനാരോഗ്യ സംവിധാനങ്ങളിൽ രാജ്യത്തെ മികച്ച മാതൃകയായി 'അക്ഷയകേരളം' പദ്ധതിയെ കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തിരുന്നു.

''ക്ഷയരോഗ നിവാരണത്തോടൊപ്പം ക്ഷയരോഗ ബാധിതരോടുള്ള കാഴ്ചപ്പാടുകളും വിവേചനങ്ങളും ഇല്ലാതാകാൻ സമൂഹം ഒരുമിച്ചു നിൽക്കണം. നമ്മൾ പ്രളയത്തെയും മറ്റു മഹാമാരികളെയും അതിജീവിച്ചവരാണ്. ക്ഷയരോഗ നിർമ്മാർജനവും അതുപോലെ തന്നെ സാദ്ധ്യമാക്കാൻ നമുക്ക് കഴിയും''.

-മോഹൻലാൽ