പന്തീരാങ്കാവ് കേസ്: ഒരാൾ കൂടി അറസ്റ്റിൽ
Friday 22 January 2021 12:24 AM IST
കോഴക്കോട്: പന്തീരാങ്കാവ് യു.എ.പി.എ കേസിൽ വയനാട് സ്വദേശി വിജിത് വിജയനെ എൻ. ഐ. എ അറസ്റ്റ് ചെയ്‌തു. കല്പറ്റയിലെ ക്യാമ്പ് ഓഫീസിലേക്ക് വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷമാണ് കൊച്ചി യൂണിറ്റിലെ സംഘം അറസ്റ്റ് ചെയ്തത്.
നേരത്തെ അറസ്റ്റിലായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരെ മാവോയിസ്റ്റ് സംഘനയുമായി ബന്ധപ്പെടുത്തിയത് വിജിത്താണെന്ന നിഗമനത്തിലാണ് എൻ.ഐ.എ. നാലാംപ്രതിയായ വിജിത്തിനെ കൊച്ചി ഓഫീസിൽ എത്തിച്ച് കൂടുതൽ ചോദ്യം ചെയ്യും. മുമ്പ് വിജിതിനെ എൻ.ഐ.എ ചോദ്യം ചെയ്‌ത് വിട്ടയച്ചിരുന്നു.
അലനെയും താഹയെയും അറസ്റ്റ് ചെയ്യുന്നതിനിടെ ഓടി രക്ഷപ്പെട്ട ഉസ്മാനെ പിടികിട്ടിയിട്ടില്ല. റിമാൻഡ് ചെയ്യപ്പെട്ട താഹയ്ക്കും ഫസലിനും പിന്നീട് ജാമ്യം അനുവദിച്ചിരുന്നു. താഹയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി.