പ്ലേ ഫോർ ഹെൽത്ത് ഇന്നാരംഭിക്കും
Monday 25 January 2021 1:14 AM IST
തിരുവനന്തപുരം: വിദ്യാർത്ഥികൾക്കായി സിഡ്‌കോയുടെ സഹകരണത്തോടെ കായികവകുപ്പ് ഒരുക്കുന്ന പ്ലേ ഫോർ ഹെൽത്ത് പദ്ധതിയുടെ സംസ്ഥാനതലഉദ്ഘാടനം ഇന്ന് (25) രാവിലെ 9.30ന് കണ്ണൂർ തളാപ്പ് ഗവൺമെന്റ് മിക്സഡ് യു.പി. സ്‌കൂളിൽ മന്ത്രി ഇ.പി. ജയരാജൻ നിർവഹിക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അദ്ധ്യക്ഷനാകും. ആദ്യഘട്ടത്തിൽ 25 സ്‌കൂളുകളിൽ നടപ്പാക്കും.
പദ്ധതിയുടെ ഭാഗമായി അദ്ധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകും. മികച്ച പ്രകടനം നടത്തുന്ന വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും കണ്ടെത്തി പ്രത്യേക പ്രോത്സാഹനം നൽകും.