കലണ്ടർ പ്രകാശനം ചെയ്തു

Tuesday 26 January 2021 12:40 PM IST
കേരളപത്രപ്രവർത്തക അസോസിയേഷന്റെ മൂവാറ്റുപുഴ മേഖലതല കലണ്ടർ അസോസിയേഷൻ ജില്ലാ ജോയിന്റ് കെ. പി. റസാഖിന് നൽകി മാദ്ധ്യമപ്രവർത്തകൻ കൂടിയായ മൂവാറ്റുപുഴ നഗരസഭ ചെയർമാൻ പി.പിഎൽദോസ് പ്രകാശനംചെയ്യുന്നു

മൂവാറ്റുപുഴ: പ്രാദേശിക മാധ്യമപ്രവർത്തകർക്ക് ക്ഷേമനിധി ഏർപ്പെടുത്തണമെന്ന് മൂവാറ്റുപുഴ നഗരസഭ ചെയർമാൻ പി. പി. എൽദോസ് ആവശ്യപ്പെട്ടു. കേരളപത്രപ്രവർത്തക അസോസിയേഷന്റെ മൂവാറ്റുപുഴ മേഖലതല കലണ്ടർ പ്രകാശനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ ജില്ലാ ജോയിന്റ് കെ. പി. റസാഖിന് നൽകിയാണ മാദ്ധ്യമപ്രവർത്തകൻ കൂടിയായ ചെയർമാൻ പ്രകാശനം ചെയ്തത്. ചടങ്ങിൽ ജില്ലാ സെക്രട്ടറി കെ. കെ. സുമേഷ് മുഖ്യ പ്രഭാക്ഷണം നടത്തി. യൂസഫ് അൻസാരി, താലൂക്ക് പ്രസിഡന്റ് നെൽസൺ പനക്കൽ, സെക്രട്ടറി ജോൺ കുര്യാക്കോസ്, ട്രഷറർ അഷറഫ്, ജോയിന്റ് സെക്രട്ടറി ജോർജ്കുട്ടി, വൈസ് പ്രസിഡന്റ് ദീപേഷ്. കെ.ദിവാകരൻ എന്നിവർ പങ്കെടുത്തു.