ജനസേവന കേന്ദ്രം പ്രവർത്തനമാരംഭിച്ചു
Tuesday 26 January 2021 12:51 PM IST
മൂവാറ്റുപുഴ: പായിപ്ര ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിൽ പ്രവർത്തനമാരംഭിച്ച ജനസേവന കേന്ദ്രം എൽദോ എബ്രഹാം എം.എൽ.എ നാടിന് സമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റിയാസ്ഖാൻ ഇമെയിൽ ഐഡി പ്രകാശനം നിർവഹിച്ചു. വാർഡ് മെമ്പർ റെജീന ഷിഹാജ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ സക്കീർ ഹുസൈൻ, ഇ.എം. ഷാജി, എം.എ.നൗഷാദ്, നേതാക്കളായ ആർ.സുകുമാരൻ, കെ.എൻ.നാസർ, നൗഫൽ.പി.എം, അനസ് മുതിരക്കാലായിൽ എന്നിവർ സംസാരിച്ചു.