പി.എസ്.സി

Tuesday 26 January 2021 1:49 AM IST

പ്രമാണപരിശോധന കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ജൂനിയർ ടെക്നിക്കൽ ഓഫീസർ (സിവിൽ) (കാറ്റഗറി നമ്പർ 89/16) തസ്തികയുടെ ചുരുക്ക പട്ടികയിൽ ഉൾപ്പെട്ടവർക്കുള്ള പ്രമാണപരിശോധന 27, 28, 29 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ നടത്തും.

കെ.എസ്.ഇ.ബി.യിൽ മീറ്റർ റീഡർ/സ്‌പോട്ട് ബില്ലർ (കാറ്റഗറി നമ്പർ 557/14) തസ്തികയുടെ സാദ്ധ്യതാ പട്ടികയിൽ ഉൾപ്പെട്ടവടെ പ്രമാണപരിശോധന ഫെബ്രുവരി 1, 2, 3, 4 തീയതികളിൽ രാവിലെ 10.30 നും ഉച്ചയ്ക്ക് ശേഷം 1.30 നും പി.എസ്.സി. ആസ്ഥാന ഓഫീസിൽ നടത്തും. ഫോൺ: 0471 2546510.

അഭിമുഖം വ്യാവസായിക പരിശീലന വകുപ്പിലെ ജൂനിയർ ഇൻസ്ട്രക്ടർ (ടർണർ) (കാറ്റഗറി നമ്പർ 551/17) തസ്തികയുടെ അഭിമുഖം ഫെബ്രുവരി 3, 4, 5, 10, 11 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ നടത്തും. ഉദ്യോഗാർത്ഥികൾ മുഖാവരണം, കൈയുറ എന്നിവ ധരിക്കേണ്ടതും ഹാൻഡ് സാനിട്ടൈസർ കരുതേണ്ടതുമാണ്. പി.എസ്.സി വെബ്‌സൈറ്റിൽ നിന്നും കൊവിഡ് 19 ചോദ്യാവലി ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അവരവരുടെ പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്യണം. കൊവിഡ് രോഗബാധിതരും ക്വാറന്റൈനിൽ കഴിയുന്നവരും അത് തെളിയിക്കുന്ന രേഖകൾ ഹാജരാക്കുന്ന പക്ഷം ഇന്റർവ്യൂ തീയതി മാറ്റി നൽകും. ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂ മെമ്മോ, വ്യക്തിവിവരകുറിപ്പ് പൂരിപ്പിച്ച് അതും ഒറ്റത്തവണ പ്രമാണപരിശോധനാ സർട്ടിഫിക്കറ്റും സഹിതം നേരിട്ട് ഹാജരാകണം. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 9 വിഭാഗവുമായി ബന്ധപ്പെടണം (0471 2546446).

വകുപ്പുതലപരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു സർക്കാർ/അർദ്ധസർക്കാർ ജീവനക്കാർക്കായി കേരള പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന ജനുവരിയിലെ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അപേക്ഷകൾ ഫെബ്രുവരി 24 രാത്രി 12 മണി വരെ സ്വീകരിക്കും. പരീക്ഷകൾ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലെ വിവിധ ജില്ലാ പരീക്ഷാ കേന്ദ്രങ്ങളിൽ ഓൺലൈൻ രീതിയിലാകും നടത്തുക. ജനുവരി 2021 മുതലുളള അപേക്ഷകരിൽ ആദ്യമായി വകുപ്പുതലപരീക്ഷയ്ക്ക് ഒറ്റത്തവണ രജിസ്‌ട്രേഷൻ ചെയ്യുന്നവർ നിശ്ചിതമാനദണ്ഡങ്ങൾ പാലിച്ച് ആറു മാസത്തിനകം എടുത്ത ഫോട്ടോ അപ്‌ലോഡ് ചെയ്യണം. അപ്‌ലോഡ് ചെയ്ത ഫോട്ടോയ്ക്ക് പ്രസ്തുത തീയതി മുതൽ 10 വർഷക്കാലത്തേക്ക് പ്രാബല്യമുണ്ടായിരിക്കും. രജിസ്റ്റർ ചെയ്തിട്ടുള്ളവർ 10 വർഷ കാലാവധി കഴിഞ്ഞെങ്കിൽ പുതിയ ഫോട്ടോ അപ്‌ലോഡ് ചെയ്യണം. വിജ്ഞാപനം കമ്മിഷൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.