വെയർഹൗസിംഗ് കോർപ. നിയമനങ്ങൾ പി.എസ്.സിക്ക്

Tuesday 26 January 2021 2:04 AM IST

കൊച്ചി: കേരള വെയർഹൗസിംഗ് കോർപറേഷനിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടാൻ തീരുമാനിച്ചതായി ചെയർമാൻ വാഴൂർ സോമൻ അറിയിച്ചു. മുൻകാലങ്ങളിൽ നടന്ന നിയമനങ്ങളുമായി ബന്ധപ്പെട്ട് വ്യാപകമായ അഴിമതിയും ക്രമക്കേടും നടന്നിട്ടുള്ളതായും യോഗ്യരായ ഉദ്യോഗാർത്ഥികളെ ഒഴിവാക്കുന്നതായും പരാതി ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം.