ധർണ നടത്തി

Wednesday 27 January 2021 7:27 PM IST

തിരുവനന്തപുരം: എയ്ഡഡ് മേഖലയിൽ ജോലി ചെയ്യുന്ന പ്രീപ്രൈമറി അദ്ധ്യാപകർക്കും ആയമാർക്കും ഓണറേറിയം നൽകണമെന്ന് ആവശ്യപ്പെട്ട് കേരള എയ്ഡഡ് പ്രീപ്രൈമറി ടീച്ചേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ സെക്രട്ടേറിയേറ്റ് പടിക്കൽ ധർണ നടത്തി. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ബിനു ജോസഫ് ഉദ്ഘാടനം ചെയ്തു. എയ്ഡഡ് മേഖലയിൽ ജോലി ചെയ്യുന്ന പ്രീപ്രൈമറി അദ്ധ്യാപകർക്ക് ഓണറേറിയം ഏർപ്പെടുത്തുമെന്ന് ഇടതുസർക്കാർ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയത് നടപ്പാക്കണം. കോട്ടയം ജില്ലാ പ്രസിഡന്റ് അരുണ അനീഷ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ബേബി ജോസഫ്, ജി. നിഷ, മേരി പ്രിജിറ്റ് തുടങ്ങിയവർ പങ്കെടുത്തു.