രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ പര്യടനം നടത്തും

Thursday 28 January 2021 8:02 AM IST

കൊച്ചി:നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ ഗാന്ധി എം പി ഇന്ന് വയനാട്ടിൽ പര്യടനം നടത്തും. രാഹുലിനൊപ്പം മുതിർന്ന യുഡിഎഫ് നേതാക്കളും ഇന്ന് ജില്ലയിലെത്തും. യുഡിഎഫ് കൺവൻഷനുകളിലും, പൊതുപരിപാടികളിലും അദ്ദേഹം പങ്കെടുക്കും.


ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലേയും പാർട്ടി പ്രതിനിധികളുമായി രാഹുൽ ഗാന്ധി പ്രത്യേകം ചർച്ച നടത്തും. പരിപാടികൾക്ക് ശേഷം കണ്ണൂർ വിമാനത്താവളം വഴി പ്രത്യേക വിമാനത്തിൽ അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും.ഇന്നലെ രാത്രിയോടെയാണ് രാഹുൽ കൽപറ്റയിലെത്തിയത്.