'നിങ്ങളെന്നെ ബി ജെ പിയാക്കി'; പാർട്ടിയിൽ അംഗത്വമെടുത്തത് വിശദീകരിച്ച് ജേക്കബ് തോമസ്
താൻ എന്തുകൊണ്ട് ബി ജെ പിയിൽ അംഗത്വമെടുത്തുവെന്ന് വിശദീകരിച്ച് മുൻ ഡി ജി പി ജേക്കബ് തോമസ്. സിവിൽ സർവീസ് തിരഞ്ഞെടുക്കുമ്പോൾ രാജ്യത്തേയും ജനങ്ങളേയും സേവിക്കാമെന്നാണ് ആഗ്രഹിച്ചത്. എന്നാൽ രാഷ്ട്രബോധമില്ലാത്ത ചിലരുടെ താത്പര്യത്തിനും ഇഷ്‌ടങ്ങൾക്കും എതിർ നിന്നപ്പോൾ ദ്രോഹിക്കുകയും മാനസികമായി പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്‌തുവെന്നും ജേക്കബ് തോമസ് ഫേസ്‌ബുക്കിൽ പറയുന്നു.
'എന്റെ ജനങ്ങൾക്കായി, എന്റെ രാജ്യത്തിനായി എന്തു ചെയ്യണമെന്ന് ചിന്തിച്ചപ്പോൾ ജന്മനാടിന്റെ ആത്മാവ് കണ്ടെത്തിയ സ്വാമി വിവേകാനന്ദനേയും, ശ്രീ നാരായണഗുരുവുമൊക്കെയാണ് ശരിയെന്ന് ബോദ്ധ്യമായപ്പോൾ, എന്റെ കടമ ചെയ്യാനാവാതെ ഞാൻ വേദനിച്ചപ്പോൾ, എന്റെ വിദ്യാഭ്യാസം ആർക്കും ഉപകാരമില്ലാതെ പാഴാകരുതെന്ന് തിരിച്ചറിഞ്ഞപ്പോൾ, അപ്പോൾ മാത്രമാണ്, പ്രവർത്തിക്കാനുളള പ്ലാറ്റ്ഫോം ബി ജെ പി ആയത്' എന്ന് ജേക്കബ് തോമസ് ഫേസ്‌ബുക്ക് കുറിപ്പിൽ വിശദീകരിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഞാൻ എന്തു കൊണ്ട് ബി ജെ പി ആയി ??
ഞാൻ എന്തു കൊണ്ട് BJP ആയി ??
സിവിൽ സർവീസിന് പോകുമ്പോൾ രാജ്യത്തെയും ജനങ്ങളേയും സേവിക്കാമെന്ന് (serving the public)...
Posted by Dr.Jacob Thomas on Monday, February 8, 2021