കേരള സർവകലാശാല
ബി.എഡ് പ്രവേശനം: സ്‌പോട്ട് അഡ്മിഷൻ 12-ന്
ഗവണ്മെന്റ്/ എയ്ഡഡ്/ സ്വാശ്രയ/ കെ.യു.സി.ടി.ഇ കോളേജുകളിൽ ഒന്നാം വർഷ ബി.എഡ് കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ജനറൽ/മറ്റ് സംവരണ വിഭാഗങ്ങൾക്ക് കോളേജ് തലത്തിൽ 12ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. വിദ്യാർത്ഥികൾ അതത് കോളേജുകളിൽ രാവിലെ 10 ന് മുമ്പായി എല്ലാ അസൽ സർട്ടിഫിക്കറ്റുകളുമായി (ടി.സി ഉൾപ്പടെ) കോളേജിൽ ഹാജരാകണം. നിലവിൽ അഡ്മിഷൻ ലഭിക്കാത്ത വിദ്യാർത്ഥികളെ മാത്രമാണ് സ്‌പോട്ട് അഡ്മിഷനു പരിഗണിക്കുന്നത്. കോളേജ് ട്രാൻസ്ഫർ/ കോഴ്സ് ട്രാൻസ്ഫർ ഒന്നും തന്നെ പരിഗണിക്കുന്നതല്ല. അഡ്മിഷൻ ലഭിച്ചാൽ ഒടുക്കേണ്ട യൂണിവേഴ്സിറ്റി അഡ്മിഷൻ ഫീസ് (എസ്.ടി/എസ്.സി വിഭാഗങ്ങൾക്ക് 230 രൂപ, ജനറൽ/ മറ്റ് സംവരണ വിഭാഗങ്ങൾക്ക് 1130 രൂപ) കൈയിൽ കരുതേതാണ്. മുമ്പ് യൂണിവേഴ്സിറ്റി അഡ്മിഷൻ ഫീസ് അടച്ചവർ പേയ്‌മെന്റ് രസീതിന്റെ കോപ്പി കൈയിൽ കരുതണം. ഓരോ കോളേജിലെ ഒഴിവുള്ള സീറ്റുകളുടെ വിവരം സർവകലാശാല വെബ്‌സൈറ്റിൽ (http://admissions.keralauniversity.ac.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്‌പോട്ട് അലോട്ട്‌മെന്റ് നടക്കുന്ന ഹാളിലേക്ക് വിദ്യാർത്ഥിയെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ.
പരീക്ഷാഫലം
നാലാം സെമസ്റ്റർ ബി.എസ് സി. ഇലക്‌ട്രോണിക്സ് കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് (2018-റഗുലർ, 2017-ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി, 2016,2015,2014- സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. റിവാല്യൂഷൻ/സക്രൂട്ടിനി എന്നിവയ്ക്ക് ഓൺലൈനായി അപേക്ഷിക്കുവാനുള്ള അവസാന തീയതി 20.
കരിയർ റിലേറ്റഡ് സി.ബി.സി.എസ് ഗ്രൂപ്പ് 2 (ബി) നാലാം സെമസ്റ്റർ ബി.എസ്.ഡബ്ല്യു (315) പ്രോഗ്രാമിന്റെ ( 2018 അഡ്മിഷൻ റഗുലർ , 2017 അഡ്മിഷൻ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് , 2014,2015,2016 അഡ്മിഷൻ സപ്ലിമെന്ററി പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 20 വരെ ഓൺലൈനായി അപേക്ഷിക്കാം.