കാപ്പൻ വരുന്നത് യു ഡി എഫിന്റെ രാഷ്ട്രീയ വിജയം, എൽ ഡി എഫിന് ധാർമികത പറയാൻ അവകാശമില്ല
Sunday 14 February 2021 8:34 AM IST
തിരുവനന്തപുരം: മാണി സി കാപ്പൻ വരുന്നത് യു ഡി എഫിന്റെ രാഷ്‌ട്രീയ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാപ്പൻ പാലായിൽ തന്നെ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എൽ ഡി എഫിന് ധാർമികത പറയാൻ അവകാശമില്ലെന്നും, യുഡിഎഫ് വിട്ടപ്പോൾ റോഷിയും, ജയരാജും രാജിവച്ചില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം പുതിയ പാർട്ടി രൂപീകരിക്കുന്ന മാണി സി കാപ്പനെതിരെ എൻ സി പി അച്ചടക്ക നടപടിയെടുക്കും. കാപ്പന്റെ പാർട്ടി വിരുദ്ധ പ്രവർത്തനം ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും,ടി പി പീതാംബരനുമായി സംസാരിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചു.