ഓണം സമ്മാന വർഷം നറുക്കെടുപ്പ് ഇന്ന്

Monday 15 February 2021 2:08 AM IST

തിരുവനന്തപുരം: കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയുടെ വരിക്കാർക്ക് ഓണത്തോടനുബന്ധിച്ച് നടത്തിയ 'ഓണം സമ്മാന വർഷം' എന്ന പദ്ധതിയുടെ ബമ്പർ നറുക്കെടുപ്പ് ഇന്ന് രാവിലെ 10ന് നടക്കും. തമ്പാനൂർ കെ.എസ്.എഫ്.ഇ എൻ.ആർ.ഐ ബിസിനസ് സെന്ററിൽ നടക്കുന്ന നറുക്കെടുപ്പ് മന്ത്രി ഡോ.ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. ഹോണ്ടസിറ്റി കാറാണ് ബമ്പർ സമ്മാനമായി ലഭിക്കുക.നറുക്കെടുപ്പിന്റെ തത്സമയ സംപ്രേഷണം പ്രവാസി ചിട്ടിയുടെ ഫേസ്ബുക്ക് പേജ് വഴി കാണാം.