കൊവിഡ് ലക്ഷണമുള്ളവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കി ആരോ​ഗ്യവകുപ്പ്

Monday 15 February 2021 10:19 PM IST

തിരുവനന്തപുരം: കൊവിഡ് ലക്ഷണങ്ങളുളളവർക്ക് ആന്റിജൻ ആർ.ടി.പി.സി.ആർ. പരിശോധനകൾ നിർബന്ധമാക്കി ആരോഗ്യവകുപ്പ്. ആന്റിജൻ പരിശോധനാ ഫലം നെഗറ്റീവായാൽ അപ്പോൾ തന്നെ ആർ.ടി.പി.സി.ആർ. പരിശോധന നടത്തണം. രണ്ട് പരിശോധനയ്ക്കുമായി ഒരേസമയം തന്നെ സ്രവം എടുക്കണമെന്നും ആരോഗ്യവകുപ്പ് പുതിയ മാർഗനിർദ്ദേശത്തിൽ പറയുന്നു.

പനി, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുള്ളവർക്ക് ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആണെങ്കിലും ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് നിര്‍ദേശം. ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്ക് പലരും തയാറാകാത്ത സാഹചര്യത്തിൽ ആദ്യം തന്നെ രണ്ട് സാംപിൾ ശേഖരിക്കണം. ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആണെങ്കില്‍ ഉടന്‍തന്നെ രണ്ടാം സാംപിൾ ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്ക് അയക്കണമെന്നും ആരോഗ്യ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.