സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ആരംഭിച്ചു
Saturday 20 February 2021 12:08 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഈ മാസത്തെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ആരംഭിച്ചു. ചെറുപയർ- 500 ഗ്രാം, ഉഴുന്ന് -500 ഗ്രാം, തുവരപ്പരിപ്പ്- 250 ഗ്രാം, പഞ്ചസാര- 1 കിലോഗ്രാം, തേയില-100 ഗ്രാം, മുളക് പൊടി അല്ലെങ്കിൽ മുളക് - 100 ഗ്രാം, കടുക് അല്ലെങ്കിൽ ഉലുവ 100 ഗ്രാം, വെളിച്ചെണ്ണ അര ലിറ്റർ, ഉപ്പ് - 1 കിലോഗ്രാം, രണ്ട് ഖദർ മാസ്‌കുകൾ, ഒരു തുണി സഞ്ചി എന്നിവയടങ്ങുന്നതാണ് കിറ്റ്. ജനുവരിയിലെ കിറ്റുകൾ ഈ മാസം 27 വരെ വിതരണം ചെയ്യും.