കൊവിഡ്കാലത്ത് 108 ഓടിയത് 2 ലക്ഷം ട്രിപ്പുകൾ
Sunday 21 February 2021 1:24 AM IST
തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കനിവ് 108 ആംബുലൻസുകൾ 2 ലക്ഷത്തിലധികം ട്രിപ്പുകൾ നടത്തിയതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 2020 ജനുവരി 30ന് 108 ആംബുലൻസ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിന്യസിച്ചത് മുതൽ ആരംഭിച്ച കൊവിഡ് പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്. നിലവിൽ 295 ആംബുലൻസുകൾ വിവിധ ജില്ലാ ഭരണകൂടങ്ങൾക്ക് കീഴിൽ കൊവിഡ് പ്രവർത്തനങ്ങൾ നടത്തുന്നു. ആയിരത്തിലധികം ജീവനക്കാരാണ് ഇതിലുള്ളത്.
പാലക്കാട് ജില്ലയിലാണ് ആംബുലൻസുകൾ ഏറ്റവും അധികം ട്രിപ്പുകൾ നടത്തിയത്. 28,845 ട്രിപ്പുകൾ.